Wednesday, 9 June 2021

പ്രഭാതം - കവിത

 പ്രഭാതം 


വന്നെത്തി സൂര്യ കിരണങ്ങളായിരം 

വന്നെത്തി നിൻ ആയുസ്സിലൊരുദിനം 

വന്നൊരു ദിനം നിന്റെ ജീവിതയാത്രയിൽ 

ഇവിടെ തുടങ്ങുന്നു മർത്യാ നിന്റെ വൈവിദ്ധ്യങ്ങളോരോന്നായ് 

ഇവിടെയാണിവിടെയാണിന്നിന്റെ  ഹൃദയതാളങ്ങളും 

ഇവിടെയാണിവിടെയാണ് നിന്റെ മോഹം സങ്കൽപ്പങ്ങളും 

ഈ പുലരിയിൽ നീ ഉണരുക  ചിരിക്കുക  കരയുക അല്ലെങ്കിൽ മരിക്കുക 

ഇന്നിന്റെ സാരഥിയായ് പിറക്കും പ്രഭാതമേ നിനക്ക് വന്ദനം. 

No comments:

Post a Comment

ഔറംഗസീബ്

ഒരു സമർത്ഥനായ സൈനിക നേതാവും ഭരണാധികാരിയുമായ  ഔറംഗസേബ് ഗൗരവമുള്ള ഒരു ഭരണാധികാരിയായിരുന്നു, തന്റെ മുൻഗാമികളിൽ പലരെയും ബാധിച്ചിരുന്ന അധഃപതനവും ...