Wednesday, 20 March 2024

 ഏത്തക്കൊട്ട




വൈദ്യുത പമ്പുകൾ വരുന്നതിനു മുമ്പ് കേരളത്തിൽ ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് ഏത്തം[1]. ചിലയിടങ്ങളിൽ ഇതിനെ ത്ലാവ് എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.

 കലപ്പ




കൃഷിയിൽ വിത്ത് വിതക്കലിനോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കലപ്പ.കലപ്പ ഉപയോഗിച്ച് മണ്ണ് ഇളക്കിമറിക്കുന്ന പ്രക്രിയയെ ഉഴവ് അല്ലെങ്കിൽ ചാലു കീറൽ എന്നു പറയുന്നു. മേൽമണ്ണ് ഇളക്കി പോഷകങ്ങൾ മുകളിലേക്ക് കൊണ്ടുവരുന്നതിനും മുൻ വിളയിറക്കലിലെ അവശിഷ്ടങ്ങളും കളകളും മണ്ണിനടിയിലേക്ക് പോകുന്നതിനുമാണ് മണ്ണ് ഉഴുകുന്നത്. കൂടാതെ മണ്ണിലെ വായുസഞ്ചാരം കൂടുന്നതിനും അതുവഴി മണ്ണിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനും ഇത് സഹായിക്കുന്നു.കലപ്പയുടെ ഉപയോഗം കൃഷിയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട പുരോഗതികളിലൊന്നാണ്. ആദ്യകാലങ്ങളിൽ കാളകളെയായിരുന്നു കലപ്പ വലിക്കാൻ ഉപയോഗിച്ചിരുന്നത്. പിന്നീട് കുതിരകളെയും ഉപയോഗിച്ചു തുടങ്ങി. വ്യവസായവൽക്കൃത രാജ്യങ്ങളിൽ ആവിയന്ത്രം നിലമുഴലിന് ഉപയോഗിച്ചുതുടങ്ങി. ഇവ ക്രമേണ യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ട്രാക്ടറുകൾക്ക് വഴിമാറി.ജീവിത രീതിയുടെ പ്രത്യേകത കൊണ്ട് മണ്ണിൽ സൂക്ഷ്മ രൂപത്തിൽ ഇതേ ഗുണം ചെയ്യുന്ന മണ്ണിര "പ്രകൃതിയുടെ കലപ്പ" എന്നറിയപ്പെടുന്നു.

 തൊപ്പിക്കുട



ഒരു കാലത്ത് ഇന്നത്തെപ്പോലെ ശീലക്കുട അപൂർവ്വമായി മാത്രം നിലവിലുള്ള കാലത്തും അതിനു മുന്നേയും,ആളുകൾ മഴ വെയിൽ ഇവയിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഒരു തരം പനമ്പട്ട ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന കുടയാണ് തൊപ്പിക്കുട എന്നറിയപ്പെട്ടിരുന്നത്. ഇതുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന പനമ്പട്ട എടുത്തിരുന്ന പനക്ക് തന്നെ പേര് കുടപ്പന എന്നായിരുന്നു.

കുടപ്പനയുടെ പട്ട വെട്ടിയിട്ട് വെയിലത്തിട്ടു ഉണക്കും.ഒന്ന് വാടിക്കഴിഞ്ഞാൽ പാകത്തിന് വട്ടത്തിൽ വെട്ടി അതിനു മുളയുടെ അലകും വെച്ച് നടുക്ക് ഒരു കുഴലൻതൊപ്പിയും തുന്നിപ്പിടിപ്പിക്കും.ഇതെല്ലാം തുന്നിപ്പിടിപ്പിക്കുന്നത് മുളനാരുകൊണ്ടാണ്. ഇത് സൌകര്യത്തിനനുസരിച്ചു ഉണ്ടാക്കാൻ നേരത്തെത്തന്നെ പറഞ്ഞു എൽപ്പിക്കാറാണ് പതിവ്. മുളകൊണ്ടും ഓലകൊണ്ടും കുട്ട വട്ടി പരമ്പ് മുറം തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ മുൻകൂട്ടി എൽപ്പിച്ചതനുസരിച്ചും അല്ലാതെയും ഉണ്ടാക്കി ജീവിച്ചു വന്നിരുന്ന പറയ വിഭാഗത്തിൽപ്പെട്ടവരാണ് തൊപ്പിക്കുടയും ഉണ്ടാക്കിയിരുന്നത്. ഇത് കൂടാതെ കുണ്ടൻകുടയും കാൽക്കുടയും (തൊപ്പിക്കു പകരം മുളയുടെ കാലാണ് കാൽക്കുടക്ക് വെച്ചിരുന്നത്.) ഇതുകൊണ്ട് ഉണ്ടാക്കിയിരുന്നു. കുണ്ടൻകുട ഞാറുനടൽ തുടങ്ങിയ സമയങ്ങളിൽ സ്ത്രീകളാണ് അധികവും ഉപയോഗിച്ചിരുന്നത്.കൂർമ്പൻ തൊപ്പിയുടെ ഒരു വലിയ രൂപം ആണ് കുണ്ടൻകുടക്ക്.

പിന്നീട് ശീലക്കുടയും, പിന്നീട് ക്രമാതീതമായി പ്ലാസ്റ്റിക്കും വന്നതോടെ ഈ ഓലക്കുടകൾ ഇല്ലാതായി. ഇതിൻറെയും മുളകൊണ്ടുള്ള മുൻപറഞ്ഞ വസ്തുക്കളുടെയും മറ്റും നിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്നവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു.

 മുറം



 ഒരു കേരളീയ വീട്ടുപകരണം ആണ് മുറം .അരി ,പയറുവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ മാലിന്യങ്ങൾ കളഞ്ഞു വ്യത്തിയാക്കുന്നതിനാണ് മുറം ഉപയോഗിക്കുന്നത് . വടക്കേ മലബാറിൽ ഇതിനെ തടുപ്പ എന്നു വിളിക്കുന്നു. അവിടെ മുറം എന്നറിയപ്പെടുന്നത് ധാന്യവും മറ്റും കോരിമാറ്റാൻ ഉപയോഗിക്കുന്ന മറ്റൊരു ഉപകരണത്തെയാണ്.

ഓട(ഈറ്റ) കൊണ്ടാണ് കൊട്ട, മുറം എന്നിവ നിർമ്മിക്കുന്നത്. മൂത്ത ഓടയാണ് ഇതിന് ഉപയോഗിക്കുന്നത്. മൂത്ത ഓടകൾ ഉണക്കിയ ശേഷം ഓരോ ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയ ശേഷം മാത്രമാണ് വസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഉണങ്ങിയ ചീളുകൾ ഉപയോഗിച്ച് കൈകൊണ്ട് കൊട്ട, മുറം തുടങ്ങിയ വസ്തുക്കൾ നിർമ്മിക്കുന്നു. കത്തിയാണ് ഇതിന്റെ നിർമ്മാണത്തിനായി പ്രധാന ആയുധമായി ഉപയോഗിക്കുന്നത്.

നാഴി




 വ്യാപ്തം അളക്കുന്നതിന് മുൻ‌കാലങ്ങളിൽ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു ഏകകമാണ് നാഴി. ഏകകം എന്നതിനു പുറമേ, ഒരു നാഴി അളക്കുന്നതിനുപയോഗിക്കുന്ന പാത്രത്തേയും നാഴി എന്നുതന്നെയാണ് വിളിക്കുന്നത്. ഇത് ഏകദേശം 312 മി.ലിറ്റർ വരും

ധാന്യങ്ങളും മറ്റും അളക്കുന്നതിനാണ് ഇതുപയോഗിച്ചിരുന്നത്. മുളങ്കുഴൽ, മരം, പിച്ചള, ഓട് ഇതര ലോഹങ്ങൾ എന്നിവയിൽ ഏതെങ്കിലും കൊണ്ടാണ് നാഴി ഉണ്ടാക്കിയിരുന്നത്. മുളനാഴിയായിരുന്നു ആദ്യരൂപം. മിക്ക വീടുകളിലും നാഴി ഉണ്ടായിരുന്നു. നാഴിയിൽ അളന്നാണ് ചോറിന് അരിയിട്ടിരുന്നത്. പാൽ അളക്കുന്നതിനും കഷായത്തിനും മറ്റും വെള്ളം അളന്നൊഴിക്കുന്നതിനും നാഴി ഉപയോഗിച്ചിരുന്നു.

 

പത്തായം




മുൻകാലങ്ങളിൽധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം അഥവാ പത്താഴം. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു.

തേക്ക്ഈട്ടിപ്ലാവ് തുടങ്ങിയ ഈട് നിൽക്കുന്ന മരം കൊണ്ടാണ് നിർമ്മാണം. ചതുരാകൃതിയിൽ, നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിത്, തുറന്നിരിക്കുന്ന വശംനിരപ്പലകകൾ ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടിൽപ്പത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. കട്ടിലായും എഴുത്തുമേശയായും ഇത്തരം പത്തായങ്ങളെ ഉപയോഗിക്കാറുണ്ടായിരുന്നു.

പറ
















ധാന്യങ്ങൾ അളക്കുന്നതിന്‌ കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രമാണ്‌ പറ. എന്നാൽ ഇതിലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തു പറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്. പറ തന്നെ വിവിധ തരത്തിലും അളവുകളിലുമുണ്ട് എട്ടാം പറ, പത്താം പറ, ഏട്ടൻ പറ, പാട്ടപറ, വടിപ്പൻ എന്നാൽ സാധാരണ മലബാറിൽ നടപ്പുള്ള സമ്പ്രദായപ്രകാരം 10 ഇടങ്ങഴി ഒരു പറ എന്നാണ് കണക്കാക്കി പോരുന്നത്. നാല് നാഴി ഒരിടങ്ങഴി; 6 നാഴി ഒരു സേർ (മാക്ക് മില്യൻ സേർ മാക് മില്യൻ എന്ന ബ്രിട്ടീഷ് റവന്യൂ ഉദ്യോഗസ്ഥൻ നടപ്പാക്കിയത് കൊണ്ട് ഈ പേർ പറയുന്നു) എന്നിങ്ങനെയും കണക്കാക്കുന്നു. എന്നാൽ വള്ളുവനാടൻ ഭാഗങ്ങളിൽ 60നാഴി അഥവാ 10 നാരായം കൊള്ളുന്ന നാരായപ്പറയാണ് നിലവിലുണ്ടായിരുന്നത്.

 നാരായം


കേരളത്തിലെ മറ്റു അളവുപാത്രങ്ങളെപോലെ തന്നെ അളക്കുന്നതിനു വേണ്ടി മരത്തിലുണ്ടാക്കിയിട്ടുള്ള ഒരു പാത്രമാണ് നാരായം .ആറ് നാഴി സമം ഒരു നാരായം, ഏഴു നാരായം നെല്ലു കൂടുമ്പോൾ ഒരു പറ നെല്ലാകുന്നു. മലബാർ ഭാഗങ്ങളിൽ ഈ അളവു ഉപയോഗത്തിലുണ്ടായിരുന്നു.

ഔറംഗസീബ്

ഒരു സമർത്ഥനായ സൈനിക നേതാവും ഭരണാധികാരിയുമായ  ഔറംഗസേബ് ഗൗരവമുള്ള ഒരു ഭരണാധികാരിയായിരുന്നു, തന്റെ മുൻഗാമികളിൽ പലരെയും ബാധിച്ചിരുന്ന അധഃപതനവും ...