Wednesday, 9 June 2021

പ്രഭാതം - കവിത

 പ്രഭാതം 


വന്നെത്തി സൂര്യ കിരണങ്ങളായിരം 

വന്നെത്തി നിൻ ആയുസ്സിലൊരുദിനം 

വന്നൊരു ദിനം നിന്റെ ജീവിതയാത്രയിൽ 

ഇവിടെ തുടങ്ങുന്നു മർത്യാ നിന്റെ വൈവിദ്ധ്യങ്ങളോരോന്നായ് 

ഇവിടെയാണിവിടെയാണിന്നിന്റെ  ഹൃദയതാളങ്ങളും 

ഇവിടെയാണിവിടെയാണ് നിന്റെ മോഹം സങ്കൽപ്പങ്ങളും 

ഈ പുലരിയിൽ നീ ഉണരുക  ചിരിക്കുക  കരയുക അല്ലെങ്കിൽ മരിക്കുക 

ഇന്നിന്റെ സാരഥിയായ് പിറക്കും പ്രഭാതമേ നിനക്ക് വന്ദനം. 

എന്റെ ഗ്രാമം - കവിത

 എന്റെ ഗ്രാമത്തിൻ വിശുദ്ധി കേൾക്കു 

കണ്ണാലെ കണ്ണേറ് വെക്കരുതേ 

കണ്ണാലെ നിറയെ കാഴ്ചകാണാൻ 

എന്റെ ഗ്രാമത്തിലേക്കൊന്നു പോരു 


ഇടവഴികളുണ്ടെന്റെ നാട്ടിലെങ്ങും 

പലരും പറയാതെ വന്ന് പോകും 

എവിടെ നിന്നോ വരും കാറ്റിലെങ്ങും 

മൂളും മുളങ്കുട്ടമുണ്ടിവിടെ 


പാടവും  പണികളും എന്നുമുണ്ട് 

ചേലുള്ള പണിയാളരുണ്ടിവിടെ 

കളകളം പാടുന്ന പുഴയുമുണ്ട് 

അരുവിതൻ ചാരെ വയലുമുണ്ട് 


വിടരും പ്രഭാതത്തിലെന്നുമെങ്ങും 

ഉണരും മുഖങ്ങളുമുണ്ടിവിടെ 

അറിയാതെ പോലും കരയുകില്ല 

കളിചിരി മാറാതെ കാക്കുമെന്നും 


പറയു സഹോദരാ എന്റെ നാടും 

എത്ര മനോഹരമെന്നു നോക്കു 

പറയാതെ വയ്യന്റെ നാട്ടിലെങ്ങും

പറയുന്നതിൽ പരം കാഴ്ചയുണ്ട്. 

ഔറംഗസീബ്

ഒരു സമർത്ഥനായ സൈനിക നേതാവും ഭരണാധികാരിയുമായ  ഔറംഗസേബ് ഗൗരവമുള്ള ഒരു ഭരണാധികാരിയായിരുന്നു, തന്റെ മുൻഗാമികളിൽ പലരെയും ബാധിച്ചിരുന്ന അധഃപതനവും ...